Home-bannerKeralaNews
നമ്മുടെ പെൺമക്കളും സുരക്ഷിതരല്ല, കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ വീട്ടിൽ കയറി അജ്ഞാതൻ പീഡിപ്പിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിക്ക് നേരം പീഡനം. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അജ്ഞാതന്‍ വിദ്യര്‍ഥിനിയെ പീഡിപ്പിച്ചത്.
വെള്ളം ചോദിച്ചെത്തിയ ഇയാള്‍ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. ഇയാൾക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News