NationalNews

സിനിമാലോകം ഒരു നുണയാണ്, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് വിടും: കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞു.

സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനായുള്ള കുമിള പോലെ തിളങ്ങുന്ന ഒരു വ്യാജലോകം മാത്രമാണത്. ഒരു ജോലിക്കുവേണ്ടി മാത്രം ഒരു കാര്യം ചെയ്യാൻ താൻ തയ്യാറല്ല. അഭിനയം മടുത്ത സാഹചര്യങ്ങളിലാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. കൂടാതെ, നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടുപോകരുതെന്ന് സിനിമാപ്രവർത്തകർ തന്നോട് പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ എൻ.ഡി.എ സ്ഥാനാർഥിയാണ് കങ്കണാ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങാണ് മണ്ഡലത്തിലെ കങ്കണയുടെ പ്രധാന എതിരാളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button