EntertainmentRECENT POSTS
ആദ്യമായി പ്രണയം തോന്നിയത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകനോട്; വെളിപ്പെടുത്തലുമായി കങ്കണ
വളരെ ഒബ്സസീവായ പ്രണയിനിയാണ് താനെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും ആദ്യ കാമുകനെ കുറിച്ചും ഒരു സ്വാകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത്. ഒട്ടുമിക്ക ആളുകളുടേയും ആദ്യ ക്രഷ് അധ്യാപകരാകാനാണ് സാധ്യത.
18-ാം വയസില്‍ ചണ്ഡീഗഡില്‍ കഴിയുമ്പോള്‍ കൂട്ടുകാരിയ്ക്കൊപ്പം അവളുടെ കാമുകനെ കാണാന്‍ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു അവളുടെ കാമുകന്‍. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ സ്പീഡില്‍ തന്നെ അവസാനിച്ചു’ കങ്കണ വെളിപ്പെടുത്തി.
ചുംബിക്കാന്‍ പോലും ആദ്യം അറിയില്ലായിരുന്നു. എല്ലാവരും പറയില്ലെ ആദ്യ ചുംബനം മാന്ത്രികമായിരുന്നു എന്നൊക്കെ എന്നെ സംബന്ധിച്ചടുത്തോളം ആകെ അലമ്പായിരുന്നു.- കങ്കണ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News