ലോകേഷിന് കാർ, അസിസ്റ്റന്റുമാർക്ക് ബെെക്ക്, സൂര്യയ്ക്കും കിട്ടി കമലിന്റെ വക തകർപ്പൻ സമ്മാനം; ചിത്രങ്ങൾക്കൊപ്പം നന്ദിയറിയിച്ച് സൂര്യ
മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് കമലഹാസൻ നായകനായ വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവർ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. എന്നാൽ ഇവർക്കെല്ലാം മുകളിൽ കെെയടി നേടിയത് മിനിട്ടുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സൂര്യയായിരുന്നു.
റോളക്സ് എന്ന വിളിപ്പേരുള്ള അധോലോക നായകനായാണ് സൂര്യ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ താരത്തിന് ഉഗ്രൻ സമ്മാനം കൊടുത്തിരിക്കുകയാണ് ചിത്രത്തിലെ നായകനും നിർമ്മാതാവുമായ കമൽ.
ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്റെ ഒരു വാച്ചാണ് കമലഹാസന്‍ സൂര്യയ്ക്ക് നൽകിയത്. കമൽ നേരിട്ടെത്തിയാണ് സമ്മാനം നൽകിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും സൂര്യ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്റെയും ചിത്രങ്ങൾ വെെറലാവുകയാണ്.
സൂര്യ തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററില്‍ പങ്കുവച്ചത്. സമ്മാനത്തിനുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ എന്ന് സൂര്യയുടെ കുറിച്ചു.
കമല്‍ ഹാസന്‍റെ (Kamal Haasan) കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം (Vikram Movie). തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകവൃന്ദമുള്ള കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകള്‍ എടുത്താല്‍ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡും ഇട്ടിരിക്കുകയാണ് ചിത്രം.
ജൂണ്‍ 3 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി. ആദ്യ അഞ്ച് ദിനത്തിലെ കളക്ഷന്‍ എടുത്താല്‍ കേരളത്തില്‍ ഒരു തമിഴ് ചിത്രം ഇതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.
#Vikram, #Kerala, on a new record run! Day 5 (Tuesday) – ₹3.02Cr.
— Sreedhar Pillai (@sri50) June 8, 2022
Total 5 days Gross :
₹ 5.02+5.05+5.65+3.55+3.02 crs =₹22.29 Crs! Humongous!
In 5 days the @ikamalhaasan film becomes all time number 1 #Tamil grosser at the #Kerala box-office. #VikramBlockbuster pic.twitter.com/th8XKgWdPC
ആദ്യ രണ്ട് ദിനങ്ങളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.