News
അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന് കമല്‍ഹാസന്‍
ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന്‍ കമല്‍ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു
രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍ രജനിയുടെ പാര്‍ട്ടി പഖ്യാപനം വരെ കാത്തിരിക്കണമെന്നും അണികളോട് ആവശ്യപ്പെട്ടു. അതേസമയം ഡിഎംകെ, അണ്ണാ ഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News