50-ാം വയസില്‍ കജോള്‍ വീണ്ടും ഗര്‍ഭിണി? നടക്കാന്‍ പോലും ബുദ്ധിമുട്ടി താരം
മുംബൈ:ബോളിവുഡിലെ ഐക്കോണിക് നായികയാണ് കജോള്‍. സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും ഒരുപാടുള്ള കരിയര്‍. ദീര്‍ഘകാലമായി ബോളിവുഡിലെ മുന്‍നിര നായികയായി തുടര്‍ന്ന കജോള്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലു ഒടിടിയിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് കജോള്‍. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും കജോള്‍ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ ഒരു പരിപാടിയില്‍ നിന്നുള്ള കജോളിന്റെ വീഡിയോ വൈറലായി മാറുകയാണ്. എല്ലെ ഇന്ത്യ ബ്യൂട്ടി അവാര്‍ഡ്‌സില്‍ അതിഥിയായി കജോളും എത്തിയിരുന്നു. ഇതില്‍ നിന്നുള്ള കജോളിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് വൈറലാകുന്നത്. പതിവു പോലെ ആരാധകരോടും സഹ താരങ്ങളോടുമൊക്കെ ചിരിച്ച് സംസാരിക്കുന്ന കജോള്‍ ആണ് വീഡിയോയിലുള്ളത്.
എന്നാല്‍ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളുമായി എത്തയിരിക്കുകയാണ്. പരിപാടിയില്‍ കജോള്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ഡീപ്പ് വി നെക്കുള്ള ബോഡികോണ്‍ വസ്ത്രമായിരുന്നു കജോള്‍ ധരിച്ചിരുന്നത്. പക്ഷെ താരത്തിന്റെ വസ്ത്രധാരണ രീതി സോഷ്യല്‍ മീഡിയയ്ക്ക് ഇഷ്ടമായിട്ടില്ല. ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രം താരത്തിന് ഒട്ടും ചേരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
താരം ഗര്‍ഭിണിയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കജോളിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്നവരുമുണ്ട്. താരം ഗര്‍ഭിണിയല്ലെങ്കില്‍ ഉടനെ തന്നെ ഡിസൈനറെ മാറ്റണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുപോലെ ശരീരത്തിന്റെ ആകാരം വ്യക്തമാക്കുന്ന ഡ്രസ് ധരിക്കാന്‍ സാധിക്കുന്ന ശരീരമല്ല കജോളിന്റേത്. അതിനാല്‍ ഈ വസ്ത്രത്തില്‍ കജോളിനെ കാണാന്‍ ഭംഗിയില്ലെന്നും മറിച്ച് വൃത്തികേട് തോന്നുകയാണെന്നുമാണ് കമന്റുകള്‍ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
അതേസമയം താരത്തെ അനുകൂലിച്ചും നിരവധി പേരെത്തുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ധരിച്ചു. ചേരുന്നുണ്ടോ ഇല്ലയോ എന്നൊന്നും വിധിക്കേണ്ടതില്ല. വയര്‍ ചാടിയിട്ടുണ്ടെന്ന് കരുതി ഗര്‍ഭിണിയാകില്ലെന്നും ബോഡി ഷെയ്മിംഗ് നടത്തുന്നവരാണ് തിരുത്തേണ്ടതെന്നും താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നുണ്ട്. കമന്റ് ബോക്‌സില്‍ രണ്ട് വിഭാഗവും പരപസ്പരം വാദ പ്രതിവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം നവരാത്രി ആഘോഷത്തില്‍ നിന്നുള്ള കജോളിന്റെ വീഡിയോയും വൈറലായി മാറുന്നുണ്ട്. എന്നാല്‍ വീഡിയോ കണ്ട സോഷ്യല്‍ മീഡിയ താരത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നതിന് അടുത്തേക്ക് വന്നവരോട് ദേഷ്യപ്പെടുന്ന കജോളിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. പുതിയ ജയ ബച്ചന്‍, പതിയെ ജയ ബച്ചന്റെ അവതാരം എടുക്കുന്നുണ്ട്, കാജോളിന്റെ ഭാവവും സംസാരവുമൊക്കെ അഹങ്കാരത്തിന്റേതാണ്. ഇത്രയും കാലം ഏറ്റവും വിലപിടിപ്പുള്ള വജ്രം പോലെ മനസില്‍ കരുതിയ നടിയെ ഇന്ന് നഷ്ടപ്പെട്ടു എന്നിങ്ങനെയാണ് കമന്റുകള്‍.
ബോളിവുഡിന്റെ ഐക്കോണിക് നായികയാണ് കജോള്‍. സിനിമാ കുടുംബത്തില്‍ ജനിച്ച കജോളും ആ പാത തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ബേഖുദി ആയിരുന്നു ആദ്യ സിനിമ. പിന്നാലെ വന്ന ബാസീഗര്‍ വലിയ വിജമായി മാറി. ഷാരൂഖ്-കജോള്‍ ജോഡിയുടെ ഉദയവും ഈ സിനിമയിലൂടെയാണ്. പിന്നാലെ വന്ന ദില്‍വാലെ ദുല്‍ഹനിയ ഐക്കോണിക് വിജയം നേടിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദോ പത്തിയാണ് കജോളിന്റെ പുതിയ സിനിമ. പിന്നാലെ മാ, മഹാരാഗ്ണി എന്നീ സിനിമകളും അണിയറയിലുണ്ട്.