അണ്ടര്‍വാട്ടര്‍ റൂമില്‍ ഹണിമൂണ്‍ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ വൈറല്‍
തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വിവാഹിതയായിയിരുന്നു. ബിസിനസുകാരനായ ഗൗതവുമായി മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ഉള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കു വെക്കുകയാണ് കാജല്‍ അഗര്‍വാള്‍. അണ്ടര്‍വാട്ടര്‍ റൂമില്‍ നിന്നുമുള്ള ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈന്‍, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഡിസെണ്‍ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്‌ലു. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പര്‍, മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മാരി, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി കൂടിയാണ് കാജല്‍ അഗര്‍വാള്‍.
മുപ്പത്തിനാല് വയസ്സില്‍ എത്തി നില്‍ക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകര്‍ ഏറെയാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇന്‍ഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാര്‍ക്കൊപ്പവും കാജല്‍ അഭിനയിച്ചിട്ടുണ്ട്.