Entertainment
കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. സംരംഭകനായ ഗൗതം കിച്ച്ലുവാണ് വരന്‍. ഒക്ടോബര്‍ 30നാണ് വിവാഹം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കാജല്‍ അഗര്‍വാള്‍ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. ‘ദി എലിഫന്റ് കമ്പനി’ എന്ന ഹോം ഡെക്കര്‍ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്ലുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തില്‍ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.
https://www.instagram.com/p/CF_boUwHquE/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News