തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും ജയ്ഹിന്ദ് ടി.വിയ്ക്കും പിന്നാലെ പാര്‍ട്ടി ചാനലയായ കൈരളിയിലും ശമ്പളം വെട്ടിക്കുറക്കല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് പുല്ലുവില കല്‍പ്പിച്ചാണ് കൈരളിയില്‍ ശമ്പളം വെട്ടിക്കുറക്കല്‍ നടന്നിരിക്കുന്നത്.
ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ 15 മുതല്‍ 30 ശതമാനം വരെ കുറുവാണ് വരുത്തിയിരിക്കുന്നത്. 15,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും വെട്ടിക്കുറയ്ക്കല്‍ ബാധകമാണ്. അടുത്ത ആറു മാസത്തേക്ക് ഈ നില തുടരുമെന്നാണ് സൂചന. വെട്ടിക്കുറക്കല്‍ സംബന്ധിച്ച് ഇതുവരെ ജീവനക്കാര്‍ക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടില്ല. ജീവനക്കാരെ രേഖാമൂലമോ വാക്കാലോ അറിയിക്കാതെയാണ് വെട്ടിക്കുറക്കല്‍. ശമ്പളത്തില്‍ കുറവ് വന്നപ്പോഴാണ് ജീവനക്കാര്‍ വിവരമറിഞ്ഞത്.
ശമ്പളം വെട്ടിക്കുറക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി പരസ്യമായ നിലപാട് എടുക്കാന്‍ കഴിയാത്തതിനാലാണ് രഹസ്യമായി കൈരളി സാലറി കട്ട് നടപ്പാക്കിയതെന്നാണ് വിവരം.
ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങരുതെന്ന ലക്ഷ്യത്തോടെമാധ്യമ സ്ഥാപനങ്ങളുടെ പരസ്യ കുടിശിക സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെയാണ് വെട്ടിക്കുറക്കല്‍ എന്നതാണ് മറ്റൊരു വസ്തുത. അതുകൂടാതെ മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ട് എന്ന പരമ്പരയുടെ ഷൂട്ടിംഗ് ചുമതലും സംപ്രേക്ഷണവും കൈരിളിക്കായിരിന്നു. ഈ ഇനിത്തിലും നല്ലൊരു തുക ചാനലിന് ലഭിച്ചിരിന്നു. ആറു വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൈരളിയില്‍ ശമ്പള വര്‍ധനവ് ഉണ്ടായത്. ഇതിനെല്ലാം പുറമെയാണ് ശമ്പളം വെട്ടിക്കുറക്കല്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസാണ് കൈരളി ചാനല്‍ എം.ഡി.
കൊവിഡ് കാലത്തു കൂലി നിഷേധവും പിരിച്ചുവിടലും പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച്് നിര്‍ദേശം നല്‍കിയിരുന്നു. അവ എല്ലാം കാറ്റില്‍ പറത്തി ചില അച്ചടിദൃശ്യ മാധ്യമങ്ങള്‍ കേരളത്തില്‍ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ആറു മാസത്തിലധികം ശമ്പള കുടിശികയുണ്ട്.
കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയിലും പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിന്നു. ഏഷ്യാനെറ്റില്‍ 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവരുടെ 10 മുതല്‍ 15 ശതമാനം വരെയായിരിന്നു കട്ടിംഗ്. അതേസമയം ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം പറ്റുന്നവരുടെ 30 മുതല്‍ 35 വരെ ശമ്പളം വെട്ടിച്ചുരിക്കിയിരിന്നു.