തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉന്നതരുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവ് പുറത്ത്. സ്വപ്‌നയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിനുള്ള തെളിവാണ് ഇപ്പേള്‍ പുറത്ത് വന്നിരിക്കുന്നത്.
സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.
ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെ.ടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ എട്ടു തവണ സ്വപ്നയെ വിളിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News