Home-bannerKeralaNews
വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടത് വി.എസിനെ അധിക്ഷേപിച്ച് കെ.സുധാകരൻ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ വിവാദ പരാമര്‍ശവുമായി കെ സുധാകരൻ എംപി. ‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്നും തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും സുധാകരൻ പരിഹസിച്ചു. പത്തുകോടി ചെലവഴിച്ചതിലൂടെ എന്ത് നേട്ടമാണ് ഈ കേരളത്തിന് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ശ്രീമതി ടീച്ചറെയും കെ സുധാകരൻ വിമർശിച്ചിരുന്നു. ശ്രീമതി ടീച്ചറെ വിമര്‍ശിക്കുന്ന വീഡിയോയില്‍ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ‘ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ‍്റ്റ് ചെയ്തിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News