കൊച്ചി:വയലാർ അവാർഡ് നിർണ്ണയക്കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെത്തന്നെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ.മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണ് ഈ തിരുമാനത്തിലൂടെ അപമാനിച്ചിരിക്കുന്നത്
.
ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയിൽ കൊണ്ടു വെക്കുന്നത് പാല്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്.
ഒരു മൂന്നാം കിട അശ്ളീല നോവലിനെ അവാർഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനി സൃഷ്ടിക്കുന്നു.
സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കിൽ കേറി പ്രതിഷേധിച്ച സാറാ ജോസഫിൽ നിന്നും സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്.ഹിന്ദുവിരുദ്ധതയ്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം പക്ഷേ അത് വയലാറിന്റെ പേരിൽ ആകരുതായിരുന്നു.ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.