കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായി മാറിയിരിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് അതിന്റെ അവസാനത്ത ഉദാഹരണമാണ്. വിഷയത്തില്‍ സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും മുരളീധരന്‍ ആരോപിച്ചു.
കൊവിഡിനെ രാഷ്ടീയവല്‍ക്കരിച്ചിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. മഹാദുരിതത്തെ എല്ലാവരും ഒരുമിച്ച് നേരിടുമ്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് ജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ വാര്‍ത്താചാനലുകള്‍ക്കു മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയെ കാണാനല്ല. എത്രപേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നറിയാനാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികള്‍ കേരളത്തില്‍ കുറവാണ്. അവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിഡിറ്റ് മതിയാകും. സ്പ്രിങ്ക്‌ളറിന്റെ ആവശ്യമില്ലായിരുന്നു. വിദേശകമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.