27.2 C
Kottayam
Friday, November 22, 2024

സമരങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു; ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമെന്ന് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന സമരങ്ങളെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു.

സമരക്കാരെ പറഞ്ഞ് മനസിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ വൈറസിന് വ്യാപനശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻ ബാബുവിന്റെ മരണം: തെളിവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ

കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ച് ഭാര്യ കെ മഞ്ജുഷ . ഹർജി 23-ന് കോടതി പരിഗണിക്കും. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ,...

ഓസ്ട്രേലിയയിലും രക്ഷയില്ല! പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ; രണ്ടക്കം കടന്നത് 4 പേര്‍ മാത്രം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ...

ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ, ഭാര്യയുടെ ബന്ധുവിനെ ആശുപത്രി മുറിയിൽ പീഡിപ്പിച്ചു; പ്രതിക്ക് തടവ് ശിക്ഷ

തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി...

ഹർത്താൽ മാത്രമാണോ ഏക സമര മാര്‍ഗ്ഗം? ഭരണത്തിലിരിയ്ക്കുന്ന എൽ.ഡി.എഫ് ഹർത്താൽ എന്തിന്? വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും...

ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിനുള്ളിൽ കടന്നു, എസ്ബിഐയിൽ നിന്ന് കവർന്നത് പണയം വച്ച 19 കിലോ സ്വർണം

വാറങ്കൽ: എസ്ബിഐയിൽ നിന്ന് ഇടപാടുകാർ പണയം വച്ച 19 കിലോ സ്വർണം മോഷണം പോയി. തെലങ്കാനയിലെ വാറങ്കലിലെ റായപാർഥി മണ്ടലിൽ നിന്നാണ് വലിയ മോഷണം നടന്നത്. 13 കോടിയിൽ അധികം മൂല്യമുള്ള സ്വർണ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.