വയനാട്: മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.സി. റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്നും വളരെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി പ്രാഥമിക അംഗത്വവും അവര്‍ രാജിവച്ചു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നു. ലതികയോടുള്ള നേതാക്കളുടെ പ്രതികരണം വേദനിപ്പിച്ചു. ബന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറഞ്ഞു.
ലതികയ്ക്കായി പ്രചരണത്തിന് പോകുന്നത് ആലോചനയിലെന്നും തന്റെ രാജി വയനാട്ടുകാരെ അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണെന്നും അവര്‍ വ്യക്തമാക്കി. മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും റോസക്കുട്ടി വഹിച്ചിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News