23.1 C
Kottayam
Saturday, November 23, 2024

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.സിന്റെ സ്വകാര്യ സ്വത്തായത്? ജ്യോതി വിജയകുമാറിന്റെ കുറിപ്പ് വൈറലാകുന്നു

Must read

തിരുവോണ ദിവസം സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ദുരനുഭവം വിശദീരിച്ച കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ജ്യോതി വിജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. എന്നു മുതലാണു കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായതെന്നും ഇവര്‍ ചോദിക്കുന്നു. ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തും ജ്യോതി ശ്രദ്ധ നേടിയിരുന്നു.

ജ്യോതി വിജയകുമാറിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്

ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല.

ജനിച്ചു വളര്‍ച്ച നാടാണ് പുലിയൂര്‍.. ഇന്നും മിക്കവാറും അവധി ദിവസങ്ങളില്‍ പുലിയൂരാണ്. ചെറുപ്പത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂര്‍ ക്ഷേത്രം.. ഇപ്പോള്‍ ആരാധനാലയങ്ങളില്‍ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാന്‍ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം..

അച്ഛന്‍ പുലിയൂരില്‍ ജനിച്ചു 45 വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ അഭിഭാഷകനും രാഷ്ടീയ പ്രവര്‍ത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ( പുലിയൂരിലെ ആളുകള്‍ക്ക് അപരിചിത നല്ലെന്ന് പറയാന്‍ വേണ്ടി മാത്രം സൂചിപ്പിച്ചത്).. ചെറിയ കുട്ടികള്‍ക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് നേരെ താഴെ റോഡില്‍ പാര്‍ക്ക് ചെയ്തു ( അതിനടുത്താണ് ആളുകള്‍ ചെരുപ്പുകളഴിച്ചിട്ടിരുന്നത്).

നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുന്‌പോള്‍ കണ്ടു പരിചയമുള്ള ആള്‍ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാന്‍ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയില്‍ ”നിങ്ങളുടേതാണോ വണ്ടി നിങ്ങള്‍ക്ക് മര്യാദക്ക് പാര്‍ക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാര്‍ക്ക് ചെയ്യുന്നത്’ എന്നെന്നോട് ചോദിച്ചു. അപ്പോള്‍ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോല്‍. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടന്‍ തന്നെ അച്ഛന്‍ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോള്‍ വണ്ടിക്കു താഴെ ചെരിപ്പുകള്‍ ഉണ്ടായിരുന്നില്ല.

ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കു മതീതമായി മനുഷ്യര്‍ തമ്മില്‍ ഒരു സ്‌നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുന്പുറത്ത്. സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുന്‌പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാര്‍ക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്‌നമെന്ന് തോന്നി .”ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മള്‍ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാല്‍ മതിയായിരുന്നല്ലോന്ധ എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമര്‍ഷം വ്യക്തമാക്കിത്തന്നെ.

അതിനു മറുപടി രണ്ടു മൂന്നു പേര്‍ കൂടിത്തന്നത് ”അന്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും. നിങ്ങളാരാണ്’ എന്നാണ്. അപ്പോള്‍ ”നിങ്ങളാരാണ്..ഞാനും ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടില്‍ നിന്നുണ്ടാകുന്നത്’ എന്നായിരുന്നു. പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും ”സംരക്ഷകരുടെ’ ഭീഷണിയുടെ ശബ്ദമുയര്‍ന്നു. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോള്‍ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരില്‍ നിന്നും. നിങ്ങള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേല്‍പ്പിച്ചത് എന്ന ചോദ്യത്തിന് ”നിങ്ങള്‍ക്കറിയേണ്ട കാര്യമില്’ എന്നായിരുന്നു മറുപടി.

”നിങ്ങളെ ആരാണു ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അന്പലങ്ങള്‍ നിങ്ങളുടെ സ്വത്തായതെന്നും’ എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് ”ക്ഷേത്രങ്ങള്‍ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുന്‌പോള്‍ ചോദ്യം ചെയ്യുമെന്നും’ എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂര്‍ത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയില്‍ നിന്ന് മടങ്ങിയത്..

മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിന്‍ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതില്‍… ഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍ എസ് എസിന്േറതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതില്‍..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതില്‍ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക

(ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.