EntertainmentNews

ജനക്കൂട്ടം ഇരച്ചുകയറി, ; ജൂനിയര്‍ എന്‍ടിആര്‍ ചിത്രം’ദേവര’ പ്രീ റിലീസ് ഇവെന്‍റ് റദ്ദാക്കി,അക്രമാസക്തരായി ആരാധകര്‍

ഹൈദരാബാദ്‌:തെലുങ്ക് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള യുവ താരങ്ങളില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ദേവര പാര്‍ട്ട് 1 ഈ മാസം 21 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.

റിലീസിന് മുന്നോടിയായി ഹൈദരാബാദില്‍ ഒരു പ്രീ റിലീസ് ഇവെന്‍റ് നടത്താന്‍ അണിയറക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അളവില്‍ കവിഞ്ഞ് ജനക്കൂട്ടം എത്തിയതിനാല്‍ ഈ പരിപാടി റദ്ദാക്കപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പരിപാടിയില്‍ ജൂനിയര്‍ എന്‍ടിആറും പങ്കെടുക്കേണ്ടിയിരുന്നതാണ്. എന്നാല്‍ പരിപാടി നടക്കേണ്ടിയിരുന്ന ഓഡിറ്റോറിയത്തിലേക്ക് എല്ലാ വാതിലുകളിലൂടെയും ജനക്കൂട്ടം ഇരച്ച് കയറിയതോടെ പരിപാടി ഒഴിവാക്കാനാണ് ജൂനിയര്‍ എന്‍ടിആറിന് ലഭിച്ച ഉപദേശം.

പരിപാടിയില്‍ മുഖ്യാതിഥി ആവേണ്ടിയിരുന്ന സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന് ഇതേ കാരണത്താല്‍ മടങ്ങേണ്ടിവന്നു. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ പല മടങ്ങ് ജനം എത്തിയതാണ് പരിപാടി റദ്ദാകാനുള്ള കാരണം. 

തങ്ങള്‍ കാത്തുകാത്തിരുന്ന പ്രിയതാരത്തിന്‍റെ പരിപാടി റദ്ദാക്കിയതില്‍ അക്രമാസക്തരാവുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ എക്സിലും മറ്റും ധാരാളമായി പ്രചരിക്കുന്നുണ്ട്. അതേസമയം കൊരട്ടല ശിവയാണ് ദേവരയുടെ രചനയും സംവിധാനവും. വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക! തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍‌ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker