KeralaNewsUncategorized
രണ്ടില ചിഹ്നം തേടി ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്
കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ് പ്രതികരിച്ചു.
പി ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎല്‍എമാക്കൊപ്പം രണ്ട് എംപിമാര്‍ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. പാര്‍ട്ടിയും ചിഹ്നവും സ്വന്തമായതോടെ നിയമസഭ വിപ്പ് തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗം നിയമ നടപടി സ്വീകരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News