കോട്ടയം: ബാര്‍ ഉടമ ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ബാര്‍കോഴക്കേസിലെ നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോഴത്തേത്. തന്റെ പിതാവ് കെ.എം. മാണിയെ വേട്ടയാടിയവര്‍ തന്നെയും ലക്ഷ്യമിടുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്നാണ് ബിജു രമേശ് നേരത്തേ ആരോപണം ഉന്നയിച്ചത്. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News