കോട്ടയം: അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ഫാ. തോമസ് കോട്ടൂരിന്റെ ബന്ധുവായ മുതിര്‍ന്ന ന്യായാധിപനാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
കര്‍ണാടക ഹൈക്കോടതിയിലിരിക്കെ നാര്‍കോ അനാലിസിസ് ടെസ്റ്റ് അട്ടിമറിക്കാന്‍ ജസ്റ്റിസ് ശ്രമിച്ചു. തുടക്കം മുതല്‍ അഭയക്കേസ് അട്ടിമറിക്കാനായിരുന്നു ജസ്റ്റിസിന്റെ ശ്രമം. സപ്പോര്‍ട്ടിങ് തെളിവായി നാര്‍ക്കോ അനാലിസിസ് സ്വീകരിക്കാമെന്ന കോടതി വിധിക്കെതിരേയുണ്ടായ വിധിക്കു പിന്നിലും അദ്ദേഹമായിരുന്നെന്നു ജോമോന്‍ ആരോപിച്ചു.
സി.ബി.ഐ.കോടതി നടപടി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കെ.ടി. മൈക്കിളിന്റെ പെന്‍ഷന്‍ റദ്ദാക്കാനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാരിനോടു ഡി.ജി.പി. ശിപാര്‍ശ ചെയ്യണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News