KeralaNews

‘വൈദികന്റെ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു മോന്‍സന്റെ തട്ടിപ്പിന്റെ തുടക്കം’; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

കൊച്ചി: പുരാവസ്തു വില്‍പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. സാധാരണക്കാരനായ മോന്‍സണ്‍ ഇന്നുകാണുന്ന ‘ധനികനായ’ മോന്‍സണ്‍ ആയി മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ക്രിസ്തുവിന്റെ മണവാട്ടിയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു പിന്നില്‍ മറ്റൊരു കഥയുണ്ടെന്ന് പറയുകയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

ടെക്‌നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്ന മോന്‍സണ്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചു. പിന്നീട് നാടുവിട്ടു, എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ കഥയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

വൈദികന്റെ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മോന്‍സണ്‍ ഇന്നുകാണുന്ന മോന്‍സണ്‍ ആയി മാറിയതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയ വൈദികന്‍, വിദേശത്തു പോയി കോടികള്‍ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോന്‍സന് നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ പണക്കാരനായതെന്ന് അദ്ദേഹം പറയുന്നു.

ജോമോന്‍ പുത്തന്പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചേര്‍ത്തലയില്‍ ഒരു വൈദികന്‍, ഒരു കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയ സംഭവം, പുറം ലോകം അറിയാതെ, ഇപ്പോളത്തെ കഥാനായകന്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍, ആ ദിവ്യ ഗര്‍ഭത്തിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് പറഞ്ഞ് കൊണ്ട്, ഗര്‍ഭത്തിന്റെ ഉത്തരവാദിയായ വൈദികന്റെ മാനം രക്ഷിച്ച്, വൈദികന്റെ രക്ഷകനായി മാറിയാണ് മോന്‍സന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്. കന്യാസ്ത്രീയെ ഗര്‍ഭിണയാക്കിയ വൈദികന്‍, വിദേശത്തു പോയി കോടികള്‍ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോന്‍സന് നല്‍കിയതിനെ തുടര്‍ന്നാണ്, ഒരു ഗതിയും ഇല്ലാത്ത മോന്‍സന്, നല്ല സാമ്പത്തിക ബാക്ക്ഗ്രൗണ്ട് കിട്ടിയത്.

വൈദികന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയെ, മോന്‍സന്‍ പ്രേമിച്ച് കെട്ടിയെന്ന വ്യാജേനയാണ് വിവാഹം കഴിച്ചത്. യേശുവിനെ ഒറ്റികൊടുത്തതിന് യൂദാസിന് കിട്ടിയ മുപ്പത് വെള്ളിക്കാശില്‍, ഒറിജിനലായ രണ്ട് നാണയം, തന്റെ കൈയ്യിലുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്ന മോന്‍സന്‍, ഒരു കഥയുണ്ടാക്കാന്‍ അധികം സമയം വേണ്ടന്നുള്ളതിന്, ഡോക്ടറേറ്റ് എടുത്ത പുരാവസ്തു തട്ടിപ്പുക്കാരന്‍ ആണെന്ന്, തെളിയിച്ച ആളാണ്. അതുകൊണ്ടാണ് അവിഹിത ഗര്‍ഭത്തിന് ഉത്തരവാദിയായ ഒരു വൈദികനെ രക്ഷിചെടുത്ത മോന്‍സനെ, വല്യ മഹാനായി ചിത്രീകരിച്ച് കൊണ്ട്, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നസ്രാണി ദീപിക, സണ്‍ഡേ സപ്ലിമെന്റ് ഇറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker