അരുംകൊലകൾക്ക് ജോളിയെ പ്രേരിപ്പിച്ചതാര്? വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്‍. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിര്‍വികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു.
ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വനിതാ പൊലീസുകാര്‍ക്കു നടുവില്‍ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം
അതേസമയം, കൂടത്തായി കൊലപാതകക്കേസില്‍ ജോളി ആദ്യ ഭര്‍ത്താവ് റോയിയെ വധിക്കാന്‍ 4 കാരണങ്ങളുണ്ടെന്നു പൊലീസ്. റോയിയുടെ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദീകരിച്ചു.