KeralaNewsRECENT POSTS
കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസില്‍ ജോയ്‌സ് ജോര്‍ജിന് തിരിച്ചടി; കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി തള്ളി
തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി തള്ളി. തൊടുപുഴ സെഷന്‍സ് കോടതിയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. ഭൂമി തട്ടിപ്പുകേസില്‍ ജോയ്‌സ് ജോര്‍ജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്നും കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതു തള്ളിയ കോടതി വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടു. ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നായിരുന്നു കേസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News