മിയ വീണ്ടുംപ്രസവിച്ചോ ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി
കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള നടിമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. സിനിമ അഭിനയത്തിനൊപ്പം നല്ലൊരു കുടുംബവും മുന്നോട്ടുകൊണ്ടുപോകാന്‍ നടിയ്ക്ക് സാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് വളരെ സിമ്പിള്‍ ആയിട്ടാണ് മിയയുടെ വിവാഹം നടത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ പങ്കെടുക്കാനും സാധിച്ചുള്ളൂ. പിന്നാലെ നടി ഗര്‍ഭിണിയായ വിവരവും മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത് പോലും പുറംലോകം അറിഞ്ഞിരുന്നില്ല. തന്റെ പ്രസവത്തെ കുറിച്ച് അത്ര നല്ല അനുഭവങ്ങള്‍ അല്ല മിയയ്ക്ക് പറയാനുള്ളത്.
എന്നാലിപ്പോള്‍ മകന് നാല് വയസ് ആവാന്‍ പോവുകയാണ്. ഇതിനിടെ മിയയുടെ സഹോദരിയായ ജിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്. രണ്ട് ദിവസം മുന്‍പാണ് മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടി താരസഹോദരി ഒരു വീഡിയോ പങ്കുവെച്ചത്.
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ മിയ രണ്ടാമതും പ്രസവിച്ചോ എന്ന സംശയം തോന്നുമെങ്കിലും ആദ്യ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോകുന്നതും നടിയുടെ മകന്‍ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചുമാണ് വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഏഴാം മാസത്തിലാണ് മിയ മകന് ജന്മം കൊടുക്കുന്നത്. മാസം തികയാതെ ഉണ്ടായതിനാല്‍ കുഞ്ഞിനെ കുറേ ആഴ്ചകള്‍ എന്‍ഐസിയുവില്‍ കിടത്തേണ്ടിവന്നു.
കോവിഡ് കൂടി ആയതിനാല്‍ ശക്തമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എല്ലാം മറികടന്നശേഷം ആരോഗ്യവാനായ മകനെയും കൊണ്ട് വീട്ടിലേക്ക് വരികയായിരുന്നു. സഹോദരിയുടെ മകള്‍ മിയയ്ക്ക് സമ്മാനം നല്‍കിയിരുന്നു. മധുരം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് തനിക്ക് ചോക്ലേറ്റ് കിട്ടിയതെന്നും വളരെ സന്തോഷമുണ്ടെന്നും ആശുപത്രി കിടക്കയില്‍ വെച്ച് മിയ വീഡിയോയില്‍ പറയുന്നു. പിന്നാലെ ഇരുവരും കുഞ്ഞുമായി വീട്ടിലേക്ക് വരികയാണ്. പിതാവും സഹോദരിയും അവരുടെ കുടുംബവും ഒക്കെ കുഞ്ഞുവാവയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ വീഡിയോ വീണ്ടും പ്രചരിക്കുകയാണ്.
തന്റെ ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മിയ മുന്‍പ് ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിച്ചിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ഇടയ്ക്ക് ബ്ലീഡിങ് പ്രശ്‌നങ്ങളൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഇടയ്ക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും. അങ്ങനെ ഒരു ദിവസം പോയി വന്ന സമയത്താണ് വയറുവേദന വരുന്നത്. കുറെ സമയമായിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറയുന്നത്. ഏഴാം മാസത്തില്‍ പ്രസവ വേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ.
ഡോക്ടറോട് ചോദിച്ചപ്പോള്‍ ആശുപത്രിയിലേക്ക് വരാനാണ് നിര്‍ദ്ദേശിച്ചത്. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നാണ് പറഞ്ഞത്. എന്‍ഐസിയു സംവിധാനമുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോയി. അവിടെയെത്തി 15 മിനിറ്റിനുള്ളില്‍ പ്രസവിക്കുകയും ചെയ്തു. ജൂലൈയില്‍ ഡേറ്റ് പറഞ്ഞെങ്കിലും മെയ് മാസത്തില്‍ കുഞ്ഞ് ജനിച്ചു.
ജനിക്കുമ്പോള്‍ ഒന്നര കിലോ മാത്രമുണ്ടായിരുന്ന മകനെ എന്‍ഐസിയുവില്‍ കിടത്തി. ലൂക്ക എന്നാണ് നടി മകന് പേരിട്ടത്. പിന്നീട് മകന്റെ വിശേഷങ്ങള്‍ ഓരോന്നായി നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികളില്‍ എല്ലാം മകനൊപ്പം എത്താറുണ്ട്.