ജയറാം ചിത്രം പട്ടാഭിരാമന്‍ ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ പണം തിരിച്ച് തരും! ഉറപ്പ് നല്‍കുന്നത് ബൈജു
ജയറാം നായകനായെത്തുന്ന ‘പട്ടാഭിരാമന്‍’ വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പട്ടാഭിരാമന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളായ ഹരീഷ് കണാരനും ബൈജു സന്തോഷുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും സിനിമ കാണണം. നിങ്ങള്‍ക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുമെന്ന് ഹരീഷ് കണാരന്‍ ഉറപ്പിച്ച് പറയുന്നുണ്ട്.
ഇതോടെ ബൈജു തിരിച്ച് ഒരു ചോദ്യം, ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഹരീഷ് ആ കാശ് തിരിച്ചു കൊടുക്കുമോ…?’ പൊട്ടിച്ചിരിയോടെ ഹരീഷ് ബൈജുവിനെ നോക്കി. ഒടുവില്‍ പറഞ്ഞു’ഞാന്‍ തരും’. എന്നാല്‍, സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് കള്ളം പറഞ്ഞ് വരരുതെന്നും അങ്ങനെ വന്നാല്‍, അത്രയും കാശ് തന്റെ കയ്യിലില്ലെന്നും ഹരീഷ് ചെറു ചിരിയോടെ പറയുന്നു.
https://www.facebook.com/watch/?v=2599068366791463