KeralaNews

അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല, ഇന്‍സള്‍ട്, അത് വല്ലാത്തൊരു പിടച്ചിലാണ്, നീയും അറിയ്; ഫിറോസ് കുന്നംപറമ്പലിനെതിരെ ജെസ്ല മാടശേരി

തവനൂരില്‍ കെ.ടി ജലീലിനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ജസ്ലയുടെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

Jazla Madasseri എഴുതിയത്
Firoz kunnamparambil fans വായിക്കാന്‍!
മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും…
ഇനി നീ ഉറങ്ങിക്കോ ഫിറോസെ…
ഉറക്കം വരില്ലെന്നറിയാം..
എന്നാലും കിടന്ന് നോക്ക്…
അപമാനിക്കപ്പെടുന്നതിന്റെ നോവ് ചെറുതല്ല…
ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്….
നീയും അറിയ്..
നീയും നിന്റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു…
എന്നെ വിമര്‍ശിച്ചവള്‍ വേശ്യയാണ്…

എത്ര ലാഖവത്തോടെയാണ്…നീ എന്റെ തൊഴില്‍ മാറ്റിയത്…
കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..
കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍….
യൂറ്റിയൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍….
മറക്കുമോ ജീവനുളള കാലം..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker