കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ജനപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടത്. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി -5, കോണ്‍ഗ്രസ് -2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം -6 എന്നിങ്ങനെയായിരുന്നു കക്ഷി നില. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.ഐ.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്.
നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്താണ് പി.സി ജോര്‍ജിന് നഷ്ടമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News