കൊച്ചി:മലയാള സിനിമയില്‍ ഇന്നോളം പകരംവെയ്ക്കാന്‍ സാധിക്കാത്ത നടിയാണ് ഉര്‍വശി. സീരിയസ് കഥാപാത്രത്തേയും കോമഡി കഥാപാത്രത്തേയും നായികയായി തിളങ്ങി നിന്ന സമയത്ത് തന്നെ കൈകാര്യം ചെയ്യാന്‍ സാധിച്ച അപൂര്‍വ്വം ചില താരങ്ങളില്‍ ഒരാളായിരുന്നു അവര്‍. താരജാഢകളില്ലാതെ ഒരു തുടക്കക്കാരനായ തനിക്ക് കരിയറില്‍ വഴികാട്ടിയായ ഉര്‍വശിയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. തനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നായികയായി ഉര്‍വശി മാറാനുണ്ടായ സാഹചര്യമാണ് താരം വ്യക്തമാക്കുന്നത്.
സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള നായിക ഉര്‍വ്വശി മാത്രമാണ്. ഞാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ ഉര്‍വശി വളരെ സീനിയറായിട്ടുള്ള നായികയാണ്. ഒട്ടേറെ സിനിമകളിലൂടെ ഉര്‍വശി തന്റെ നായിക പദവി ഉറപ്പിച്ചു. അങ്ങനെയുള്ള ഉര്‍വശി എന്നെപ്പോലെ തുടക്കക്കാരനായ ഒരാളോട് ഇടപഴകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ പിന്നീട് രൂപപ്പെട്ടത്. എനിക്കൊപ്പം ആറേഴ് സിനിമകളില്‍ ഉര്‍വശി നായികയായെത്തി. എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രങ്ങളാമ് അവയില്‍ പലതും.
സിനിമയില്‍ എത്തി കൊമേഡിയനായി നിലനില്‍ക്കാന്‍ മാത്രം ആഗ്രഹിച്ച എന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഉര്‍വശിയാണ്. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. അങ്ങെയുള്ള എന്റെ പരിമിതികളെന്ന് തിരുത്തിത്തന്ന ഒരാളുകൂടിയാണ് ഉര്‍വശി. ഒരു കൊമേഡിയന്‍ ആണെന്ന എന്റെ ധാരണ തിരുത്തുകയും നിങ്ങള്‍ക്ക് ഒരു നല്ല നായകനാകാനും സാധിക്കും എന്ന് എനിക്ക് മനസ്സിലാക്കിത്തന്നതും അവരാണ്. രുപക്ഷേ ആ പിന്തുണ എനിക്ക് ലഭിച്ചില്ലായിരുന്നു എങ്കില്‍ ഞാനൊരുപക്ഷേ ഒരു ഹാസ്യനടന്‍ മാത്രമായി മലയാള സിനിമയില്‍ നിന്നേനെ.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായാണ് അക്കാലത്ത് ഉര്‍വശി തിളങ്ങുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും ഒപ്പം നായികയായി അഭിനയിക്കുന്ന ഉര്‍വശി ജഗദീഷിന്റെ നായികയാകാന്‍ താരുമാനിച്ചത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉര്‍വശി എന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേയ്ക്ക് പോകുന്നു എന്നാണ് പലരും പറഞ്ഞത്.
എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ ഉര്‍വശി അന്ന് എന്റെ നായികയായി. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് ആളുകള്‍ പരിഹസിച്ചിട്ടുണ്ട്. എനിയ്ക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട്.
സാധാരണ ഒരു സിനിമ ചെയ്തു തീരുന്നതിനേക്കാള്‍ മുന്#പ് എന്റെ സിനിമകള്‍ പാക്കപ്പ് പറയുമായിരുന്നു. നാല്‍പ്പത് ദിവസം മിനിമം ഷൂട്ട് ചെയ്യേണ്ട ചിത്രങ്ങള്‍ വെറും 18 ദിവസം കൊണ്ട് തീര്‍ത്തിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം അത് വലിയ ലാഭമാണ്. അതുകൊണ്ടുതന്നെ വിജയിക്കാതെപോയ സിനിമകളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നല്ല സിനിമകള്‍ ലഭിക്കുന്നത് പോലും വലിയ ഭാഗ്യമായാണ് കാണുന്നത്.
കാരണം അതെല്ലാം വളരെ അപ്രതീക്ഷിതമായി ലഭിച്ചവയാണ്. സ്ഥലത്തെ പ്രധാന പയ്യന്‍സ് പോലെയൊരു സിനിമ അക്കാലത്ത് എനിക്ക് ലഭിക്കുന്നത് ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് എന്നെപ്പോലെയുള്ള ഒരാളെ ആയതുകൊണ്ടാണ്. അന്നത്തെ സൂപ്പര്‍ സ്റ്റാര്‍സ് കുറേക്കൂടി ഭംഗിയുള്ളവരായിരുന്നു. അവരെ ആരെയും കണ്ടാല്‍ ചേരിയില്‍ നിന്നുവന്ന പയ്യനായിട്ട് പ്രേക്ഷകര്‍ ഉള്‍ക്കൊള്ളില്ല. അവിടെയാണ് എനിക്ക് ഒരു സാധ്യത ലഭിയ്ക്കുന്നത്.