ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത് മാധുരി; കാമുകിയായി ഹണി റോസും!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇന്‍ ചൈന. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് വേഷങ്ങളിലാണ് എത്തുന്നത്. ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവര്‍ ചേര്‍ന്നാണ്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബ ചിത്രമായി ആണ് ഇട്ടിമാണി ഓണത്തിന് എത്തുന്നത്. അച്ഛന്റെയും മകന്റെയും വേഷത്തില്‍ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ചൈനയില്‍ മാര്‍ഷന്‍ ആര്‍ട്സ് അഭ്യാസിയായി ആണ് അച്ഛന്‍ കഥാപാത്രം ആയുള്ള മോഹന്‍ലാല്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍ ആണ് ജോസഫ് എന്ന ചിത്രത്തില്‍ കൂടി പ്രിയങ്കരിയായ മാധുരി എത്തുന്നത്.
ചൈനയില്‍ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് മാധുരി അഭിനയിച്ചത്. ഗാന രംഗങ്ങളും അവിടെ ചിത്രീകരണം നടത്തി. തൃശ്ശൂരില്‍ ഉള്ള കാറ്ററിങ് സര്‍വീസിന്റെ ഉടമയുടെ വേഷത്തില്‍ ആണ് മകന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തില്‍ ആണ് ഹണി റോസ് എത്തുന്നത്. ലണ്ടനില്‍ ഉള്ള നഴ്സ് ആയി ആണ് ഹണി ചിത്രത്തില്‍ വേഷം ചെയ്യുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ്, വിനു മോഹന്‍, സിദ്ദിഖ്, രാധിക ശരത്കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, കൈലാഷ്, ജോണി ആന്റണി, സലിം കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.