ഭര്‍ത്താവില്‍ നിന്നാണ് തുടക്കം,സന്തോഷ വാർത്തയുമായി അമൃത സുരേഷ്; ആശംസകളുമായി ആരാധകർ
കൊച്ചി:സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചതോടെ ഇവർക്ക് സൈബർ ആക്രമണം നേരിടേണ്ടതായി വന്നിരുന്നു. സംഗീതത്തിന് വലിയ പ്രധാന്യം നല്‍കി കൊണ്ട് കരിയര്‍ മുന്നോട്ട് കൊണ്ട് പോകാനാണ് താരങ്ങള്‍ തീരുമാനിച്ചത്. ഇടയ്ക്ക് കിടിലന്‍ യാത്രകള്‍ നടത്തിയും ജീവിതം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഒരുമിച്ചുള്ള നിരന്തരം ചിത്രങ്ങളും പങ്കിടാറുണ്ട്.
ഗോപിയുമായി അമൃതയുടെ വിവാഹം കഴിഞ്ഞോന്നും നിങ്ങള്‍ ഭാര്യ-ഭര്‍ത്താക്കനമാരാണോന്നും പലരും ചോദിച്ചിരുന്നു. ഒടുവില്‍ ഗോപിയെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അമൃത. ഒപ്പം രണ്ടാളുടെയും ജീവിതത്തിലെ പുതിയ ചില സന്തോഷങ്ങളെ കുറിച്ചും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അമൃത പറയുന്നു.
ഗോപിയുടെ കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോയാണ് അമൃത പങ്കുവെച്ചത്. ഇതിന്റെ ക്യാപ്ഷനില്‍ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്…
‘വിജയാനന്ത് മൂവിസ് ഗ്രാന്‍ഡ് റിലീസിനൊരുങ്ങുകയാണ്. ആദ്യത്തെ കന്നഡ ബയോപികാണ്. വളരെ സ്‌പെഷ്യലായി എന്റെ ഭര്‍ത്താവിന്റെ ആദ്യ കന്നഡ സിനിമ കൂടിയാണിത്. സിനിമയുടെ റിലീസിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്ന് പറഞ്ഞാണ് അമൃത എത്തിയിരിക്കുന്നത്.
താന്‍ പുതിയതായി ഒരു ഷോ തുടങ്ങുകയാണെന്നും ആദ്യം ഭര്‍ത്താവില്‍ നിന്ന് തന്നെയാണ് തുടക്കമെന്നും വീഡിയോയില്‍ പറയുന്നു. തന്റെ ഷോയുടെ ഭാഗമായിട്ടുള്ള പ്രൊമോ വീഡിയോയാണ് അമൃത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുറച്ച് വിശേഷങ്ങള്‍ കൂടി പറയുന്നുണ്ട്.
‘പുതിയതായി റിലീസിനൊരുങ്ങുന്നൊരു സിനിമയുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് ബയോപിക്‌സ് വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരാളെ കുറിച്ച് ബയോപിക് വരിക എന്ന് പറയുന്നത് വലിയൊരു സംഭവമാണ്. പാന്‍ ഇന്ത്യന്‍ റിലീസ് നടക്കാന്‍ പോവുന്നൊരു മൂവിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വ്യക്തിപരമായിട്ടുള്ള കാര്യം കൂടിയാണ്. കാരണം ഇതിന്റെ മ്യൂസിക് ചെയ്യുന്നത് എനിക്ക് ആകെ കൂടിയുള്ള ഗോപി ചേട്ടനാണ്. ചിത്രത്തില്‍ നിന്നുള്ള പാട്ടും അമൃത പാടാന്‍ ശ്രമിച്ചെങ്കിലും അത് തെറ്റി പോവുകയായിരുന്നു. അതിന് ശേഷമാണ് ‘ഓള്‍ എബട്ട് മ്യൂസിക്’ എന്ന പേരില്‍ താന്‍ പുതിയതായി ഒരു ഷോ തുടങ്ങുകയാണെന്നും അതിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും’, അമൃത പറയുന്നു.
ഈ സിനിമയില്‍ ഒരുപാട് പാട്ടുകളുണ്ടെന്ന് അമൃത ചോദിക്കുമ്പോള്‍, ‘ഓരോ ദിവസം കഴിയുംതോറും അത് കൂടി കൊണ്ടിരിക്കുകയാണ്. പശ്ചാതല സംഗീതത്തിനിടയിലും പാട്ടുകള്‍ കയറി കൊണ്ടിരിക്കുകയാണെന്ന്’, ഗോപി പറയുന്നു. മാത്രമല്ല ഇതില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പാാട്ട് റിലീസാവുന്നതേയുള്ളു. അതുപോലെ സിനിമ ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്യും. മുന്നോട്ട് എന്റെ അനുഗ്രഹത്തിലൂടെ ഒരുപാട് പാട്ടുകള്‍ കിട്ടട്ടേ എന്ന് ഗോപിയ്ക്ക് ആശംസ നേരുകയാണ് അമൃത.