KeralaNews

ഭയപ്പെടുകയല്ല, ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്; മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധയില്‍ ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തിയുടെ വാക്കുകള്‍

‘കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു പേര്‍ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതില്‍ 2 പേര്‍ക്ക് നിപ പോസിറ്റീവും 2 പേര്‍ക്ക് നിപ നെഗറ്റീവുമാണ്. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മള്‍. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണം.’

ചികിത്സയിലുള്ള ഒമ്പത് വയസ്സുള്ള കുഞ്ഞിന് ഉള്‍പ്പെടെ ചികിത്സയിലിരിക്കുന്ന രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് മരിച്ച രണ്ട് പേരും പോസിറ്റാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. സമീപ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിപ സ്ഥിരീകരിച്ച ഒരാള്‍ മരിച്ചയാളുടെ ഭാര്യാ സഹോദരനാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂഷനിലേക്കയച്ച നാല് സാമ്പിളുകളില്‍ മൂന്ന് സാമ്പിളുകളാണ് പോസീറ്റീവാണെന്ന് കണ്ടെത്തിയത്.

സെപ്റ്റംബര്‍ 11ന് മരിച്ച വ്യക്തിക്ക് രോഗബാധയേറ്റത് ആശുപത്രിയില്‍ നിന്നാകാമെന്നാണ് അനുമാനം. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാവിലെ കോഴിക്കോടെത്തും. ആദ്യകേസാണ് രോഗ ഉറവിടം എന്നാണ് വിലയിരുത്തല്‍. പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker