അവസാനമായി നാട്ടിലെത്തിയത് സഹോദരിയുടെ വിവാഹത്തിന്‌,ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

ജറുസലേം: ഇസ്രായേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചു.

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുടുംബത്തെ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്.

ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത് ഭര്‍ത്താവിനോട് വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രയേല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ജീവനക്കാരി ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

സൗമ്യ താമസിച്ചിരുന്ന വീട്ടില്‍ ഫോണ്‍ ചെയ്തു നില്‍ക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.റോക്കറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടി തുളച്ചുകയറി അടുക്കളഭാഗത്ത് എത്തി. അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. വീഡിയോ കോള്‍ പെട്ടെന്ന് നിന്നുപോയതോടെ, സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് അവിടെയുള്ള ബന്ധുവിനെ വിളിച്ചുചോദിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്.

അഞ്ചാം നിലയുടെ മുകളില്‍ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൗമ്യക്ക് മാരകമായി പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൗമ്യക്ക് മാരമായി പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്. പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 ദിവസമായി ജറുസലേമിലെ ഇസ്ലാംമത വിശ്വാസികളുടെ അല്‍അഖ്‌സാ പള്ളിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

പെരുന്നാളിന് മുന്നോടിയായി കല്ലേറും തീവയ്പും അടക്കമുള്ള അനിഷ്ടസംഭവങ്ങള്‍ അരങ്ങേറി. അല്‍അഖ്‌സ പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്ന പൊലീസുകാരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അന്ത്യശാസനം ഇസ്രയേല്‍ തള്ളിയതോടെയാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.

ജറുസലേമിന്റെ വിവിധ ഭാഗങ്ങളിലും അഷ്‌ക ലോണ, അഷ്‌കദൂദ് എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. 10 മിനിറ്റില്‍ 25 മിസൈലെന്ന രീതിലാണ് ഹമാസ് തൊടുത്തുവിടുന്നതെന്ന് പ്രദേശത്തെ മലയാളികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന മേഖലയുമാണ്.