KeralaNews

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത;നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കി.മീ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

ഇന്ന് കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. മലയോര മേഖലയിൽ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ മലവെള്ളമിറങ്ങി നദികളിലെ ജലനിരപ്പ് ഉയരും.

ഇതിനിടെ പത്തനംതിട്ട തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത ക‍ർഷകൻ രാജീവ് സരസന്റെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ പത്തരക്ക് നിരണത്തെ വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ. ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജിവിന്റെ വീട് സന്ദർശിക്കും. വേനൽ മഴയെ തുടർന്ന് കൃഷി നശിച്ചതും കട ബാധ്യതയും കാരണം ഞായറാഴ്ച വൈകീട്ടാണ് രാജീവൻ പാടത്തിന്റെ കരയിൽ തൂങ്ങി മരിച്ചത്

വേനൽ മഴയിൽ ആലപ്പുഴ ജില്ലയിൽ ഇതുവരെ 28 കോടിയുടെ കൃഷി നാശം ഉണ്ടായി. 1500 ഹെക്ടർലെ നെൽ കൃഷി നശിച്ചു. മഴ തുടർന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ആണ് കർഷകർ. അതേസമയം, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശനങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ്റെ നേതൃത്വത്തിൽ യു ഡി എഫ് സംഘം ഇന്ന് കുട്ടനാട് സന്ദർശിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button