FootballKeralaNewsSports

ഐഎസ്എല്ലിന് തിരിച്ചടി നൽകി ബ്ലാസ്റ്റേഴ്സ് ആരാധകർ; റേറ്റിംഗ് കുത്തനെ ഇടിഞ്ഞു

കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റ തിരിച്ചടി ലീഗിന്റെ ടെലിവിഷൻ റേറ്റിങ്ങിലാടക്കം തിരിച്ചടി ആയതോടെ ആകെ ആശയകുഴപ്പത്തിലാണ് ലീഗ് അധികൃതർ.ബ്ലാസ്റ്റേഴ്‌സ് കളത്തിന് പുറത്തായതയോടെ ടെലിവിഷൻ റേറ്റിങ്ങിൽ കേരളത്തിലടക്കം കുത്തനെ ഇടിവുണ്ടായി

ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെ കളികൾ കാണാൻ ടെലിവിഷനിലടക്കം പ്രേക്ഷകരില്ലാത്ത അവസ്ഥയെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് അധിക്രതർ .ഇതിനെ മറികടക്കാൻ ഫൈനലിൽ ടിക്കറ്റ് നൽകുമെന്ന രീതിയിൽ മലയാളത്തിലെ ചില ചാനലുകളുമായി ചേർന്ന് നടത്തിയ പ്രചാരണത്തിനും തണുപ്പൻ പ്രതികരണമാണ്.

ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങളുടെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറി എടുത്ത തെറ്റായ തീരുമാനത്തിനെതിരെ ആദ്യം ടീം പ്രതിഷേധിച്ചെങ്കിൽ ഇപ്പോൾ ആ പ്രതിഷേധം മുന്നോട്ടു കൊണ്ടു പോകുന്നത് ആരാധകരാണ്.

സോഷ്യൽ മീഡിയ ഇതിനൊരു ഉപകരണമാക്കി മാറ്റി തങ്ങളുടെ പ്രതിഷേധം കൃത്യമായി ആരാധകർ മുന്നോട്ടുകൊണ്ടുപോകുകയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രതിഷേധങ്ങളും നിറഞ്ഞതിന് പുറമെ പ്രതിഷേധ ചൂട് സുനിൽ ഛേത്രിയും അനുഭവിച്ചു . തങ്ങളുടെ അമർഷം താരത്തിന്റെ പ്രൊഫൈലിൽ പ്രകടിപ്പിച്ച ആരാധകർ അതിനു ശേഷം ഐഎസ്എല്ലിന് എതിരെയും തിരിഞ്ഞു . ഹാഷ്‌ടാഗുകൾ ഉൾപ്പെടെയുള്ള പ്രതിഷേധത്തിന് പുറമെ അൺഫോളോ ക്യാംപയിൻ ആരാധകർ ആരംഭിച്ചപ്പോൾ ഐഎസ്എൽ ഇൻസ്റ്റാ പേജിനു ഒരു ലക്ഷം ഫോളോവേഴ്‌സിനെ ഒറ്റ രാത്രി കൊണ്ട് നഷ്‌ടമായിരുന്നു.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫിഷ്യൽ ആപ്പിന് നേരെ തിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ആപ്പിന് നേരത്തെ നാല് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്നെങ്കിൽഇപ്പോൾ അത് ഒന്നായി കുറഞ്ഞു .

ഇതിന് പുറമെ ലോകത്തിലെ ഏറ്റവും മോശം ലീഗാണ് ഇതെന്നും മത്സരം നിയന്ത്രിക്കുന്നത് മോശം റഫറിമാരാണെന്നും ആരും ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നുമുള്ള നിരവധി റിവ്യൂകളും ആരാധകർ നൽകിയിരിക്കുന്നു.സൂപ്പർ കപ്പ് കേരളത്തിൽ നടക്കാനിരിക്കെ കാണികളിൽ നിന്ന് ഉയരുന്ന പ്രതിഷേധം എങ്ങനെ തണുപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് അധിക്രതർ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker