EntertainmentKeralaNews

ഈഫൽ ടവറിന് മുന്നിൽ ഗ്ലാമറസ് ലുക്കിൽ ഇഷാനി, ഹോട്ടെന്ന് ആരാധകർ

പാരീസ്‌:സിനിമ താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. മലയാള സിനിമ, സെറില രംഗത്ത് അഭിനയിച്ചിട്ടുള്ള ഒരു നടനാണ് കൃഷ്ണ കുമാർ. അഭിനയത്തിന് പുറമേ ഇപ്പോൾ രാഷ്ട്രീയ രംഗത്തും സജീവ സാന്നിദ്ധ്യമാണ് കൃഷ്ണകുമാർ.

ബിജെപി നേതാവായ കൃഷ്ണകുമാർ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. മുപ്പത് വർഷത്തിന് അടുത്ത് അഭിനയ രംഗത്ത് തുടരുന്ന കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയും സിനിമയിൽ നായികയായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. യുവനടിമാരിൽ ഒരുപാട് ആരാധകരുള്ള അഹാന 2014-ലാണ് നായികയായി അരങ്ങേറുന്നത്. അതിന് ശേഷം നായികയായും സഹനടിയായുമൊക്കെ അഹാന അഭിനയിച്ചിട്ടുണ്ട്.

അഹാനയെ കൂടാതെ വേറെയും മൂന്ന് പെണ്മക്കൾ കൃഷ്ണകുമാറിനുണ്ട്. അഹാനയെ പോലെ തന്നെ അഭിനയത്തോട് താല്പര്യം കാണിച്ചിട്ടുള്ള മറ്റൊരു മകളാണ് ഇഷാനി. മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഇഷാനി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ കൂടിയാണ്. അഹാനയാണ് തന്റെ അനിയത്തിമാരെ മലയാളികൾക്ക് സുപരിചിതരാക്കി മാറ്റാൻ വലിയ പങ്കുവഹിച്ചത്. ഫിറ്റ് നെസ് ശ്രദ്ധിക്കുന്ന ഒരാളാണ് ഇഷാനി.

കൃഷ്ണകുമാറും കുടുംബവും ഇപ്പോഴിതാ യൂറോപ്പിലേക്ക് യാത്ര പോയിരിക്കുകയാണ്. കൃഷ്ണകുമാർ ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ ഒരുമിച്ചാണ് യാത്ര പോയിരിക്കുന്നത്. പാരീസിലെ ഈഫൽ ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന സ്റ്റൈലൻ ഫോട്ടോസ് ഇഷാനി പങ്കുവച്ചിട്ടുണ്ട്. ഹോട്ട് ലുക്കിലുള്ള ഇഷാനിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഹാനയാണ് ഫോട്ടോസ് എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker