EntertainmentNationalNews

പൂനം പാണ്ഡെയുടെ മരണം സത്യമോ മിഥ്യയോ?വാർത്തയ്ക്ക് അടിസ്ഥാനം ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവർ വെള്ളിയാഴ്ച രാവിലെ ഉണർന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാർത്ത കേട്ടാണ്. എന്നാൽ, പലർക്കും വാർത്ത വിശ്വസിക്കാൻകഴിഞ്ഞില്ല. 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.

തുടർന്ന്, ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം വാർത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാർത്തയ്ക്ക് അടിസ്ഥാനം ഈ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പൂനത്തിന്റെ വിയോഗവാർത്ത, അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെപ്പേർ വിയോഗത്തിൽ അനുശോചിച്ചു.

രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവർ ആടിയ നാടകമാണിതെന്നുമുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ വന്നു. വാർത്താ ഏജൻസികളും ഇവർ മരിച്ചെന്ന വാർത്ത നൽകിയിരുന്നു. ഗർഭാശയമുഖത്തെ അർബുദമാണ് മരണകാരണമെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നിട്ടില്ല. സംസ്കാരം ജന്മസ്ഥലമായ കാൻപുരിൽ നടക്കുമെന്നും മുംബൈയിലെ ബോളിവുഡ് പത്രപ്രവർത്തകരുടെ കൂട്ടായ്മയോട് മാനേജർ നികിത ശർമ രാത്രി വ്യക്തമാക്കി.

ഫെബ്രുവരി നാല് ലോക അർബുദദിനമാണ്. അതുമായി ബന്ധപ്പെട്ടുനടത്തിയ നാടകമാണിതെന്ന വാർത്തകളും സജീവമായി. ഗൂഗിൾ ന്യൂസ് ഇനീഷ്യേറ്റീവിന്റെ ഫാക്ട് ചെക്കർമാരുടെ ദേശീയ നെറ്റ്‌വർക്കിലുള്ള മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക പൂനത്തിന്റെ സംഘത്തിലെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് നാടകമാണോ സത്യമാണോയെന്ന കാര്യം അവർക്കും സ്ഥിരീകരിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker