30 C
Kottayam
Monday, November 25, 2024

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

Must read

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ശ്രേയസ് അയ്യറാണ് ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ രണ്ടാമത്തെ താരം.

ഇന്ന് 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. പിന്നാലെ പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഇതുതന്നെയായിയിരുന്നു ഇത്തവണ ലേലത്തിലെ പ്രത്യേക. പന്ത് പോയപ്പോള്‍ ഡല്‍ഹി, കെ എല്‍ രാഹുലിനെ ടീമിലെത്തിച്ചു. 14 കോടിക്കാണ് രാഹുല്‍ ടീമിലെത്തിയത്. അര്‍ഷ്ദീപ് സിംഗിനെ പഞ്ചാബ് കിംഗ്‌സ് ആര്‍ടിഎം വഴി തിരിച്ചെത്തിച്ചു.

പഞ്ചാബ് യൂസ്‌വേന്ദ്ര ചാഹലിന് വേണ്ടിയും 18 കോടി മടിക്കി. മുഹമ്മദ് ഷമി 10 കോടിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും മുഹമ്മദ് സിറാജ് 12.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിനും കളിക്കും. ജോസ് ബട്‌ലറെ 15.75നും ഗുജറാത്തും സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സിലെത്തി. ദേവ്ദത്ത് പടിക്കല്‍ അണ്‍സോള്‍ഡായി. ഐപിഎല്‍ മെഗാലേലത്തിനെ ആദ്യ ദിവസത്തെ ചിത്രം പരിശോധിക്കാം.

റിഷഭ് പന്ത് – 27 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശ്രേയസ് അയ്യര്‍ – 26.75 കോടി – പഞ്ചാബ് കിംഗ്‌സ് വെങ്കടേഷ് അയ്യര്‍ – 23.75 കോടി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അര്‍ഷ്ദീപ് സിംഗ് – 18 കോടി – പഞ്ചാബ് കിംഗ്‌സ് (ആര്‍ടിഎം) യൂസ്‌വേന്ദ്ര ചാഹല്‍ – 18 കോടി  – പഞ്ചാബ് കിംഗ്‌സ് ജോസ് ബട്‌ലര്‍ – 15.75 കോടി – ഗുജറാത്ത് ടൈറ്റന്‍സ് കെ എല്‍ രാഹുല്‍ – 14 കോടി – ഡല്‍ഹി കാപിറ്റല്‍സ് മുഹമ്മദ് സിറാജ് – 12.25 കോടി – ഗുജറാത്ത് ടൈറ്റന്‍സ് മിച്ചല്‍ സ്റ്റാര്‍ – 11.75 കോടി – ഡല്‍ഹി കാപിറ്റല്‍സ് മാര്‍കസ് സ്‌റ്റോയിനിസ് – 11 കോടി – പഞ്ചാബ് കിംഗ്‌സ് കഗിസോ റബാദ – 10.75 കോടി –

ഗുജറാത്ത് ടൈറ്റന്‍സ് മുഹമ്മദ് ഷമി – 10 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് – 9 കോടി – ഡല്‍ഹി കാപിറ്റല്‍സ് (ആര്‍ടിഎം) ആര്‍ അശ്വിന്‍ – 9.75 കോടി – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലിയാം ലിവിംഗ്സ്റ്റണ്‍ – 8.75 കോടി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹര്‍ഷല്‍ പട്ടേല്‍ – 8.00 കോടി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് മില്ലര്‍ – 7.5 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഹാരി ബ്രൂക്ക് – 6.25 കോടി – പഞ്ചാബ് കിംഗ്‌സ് ഡെവോണ്‍ കോണ്‍വെ – 6.25 കോടി – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗ്ലെന്‍ മാക്‌സ്‌വെല്‍ – 4.20 കോടി – പഞ്ചാബ് കിംഗ്‌സ് രചിന്‍ രവീന്ദ്ര – 4 കോടി – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മിച്ചല്‍ മാര്‍ഷ് – 3.40 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രാഹുല്‍ ത്രിപാദി – 3.40 കോടി – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എയ്ഡന്‍ മാര്‍ക്രം – 2 കോടി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

Popular this week