KeralaNews

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്. അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം തിരുവനന്തപുരത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വാവറയമ്പലത്താണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button