കൊച്ചി: 202 യാത്രക്കാരുമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ മാലി ദ്വീപില്‍ നിന്ന് പുറപ്പെട്ടു. ഐഎന്‍എസ് മഗറാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്. മേയ് 12ന് രാവിലെ കപ്പല്‍ കൊച്ചിയിലെത്തും.
നേവിയുടെ ഐഎന്‍എസ് ജലാശ്വ 698 പേരെ ഇന്ന് കൊച്ചിയിലെത്തിച്ചിരുന്നു. ഇതില്‍ 440 പേര്‍ മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ആയിരുന്നു. കൂടാതെ കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News