തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ വ്യക്തികള്‍ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോര്‍ട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസര്‍?ഗോഡ് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരിധിയില്‍ കവിഞ്ഞ 212 ഭൂമി രജിസ്‌ട്രേഷനുകളാണ് അനധികൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് നല്‍കി.
തണ്ടപ്പേരിലും രജിസ്ട്രാര്‍ ഓഫീസിലുമുള്ള വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് എ.ജി വ്യക്തമാക്കി. 212 പേരുടെയും എല്ലാ വിവരങ്ങളും അവര്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ അളവുമെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. ഓണ്‍ലൈനിലേക്ക് മാറുകയാണ് സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ വകുപ്പും വില്ലേജ് ഓഫീസിലെ സേവനങ്ങളും. ഇത് നിലവില്‍ വരുന്നതിന് മുന്നോടിയായി പലയിടത്തും ആളുകള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന റിപ്പോര്‍ട്ടാണ് എ.ജി സര്‍ക്കാരിന് നല്‍കിയത്.
15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരു കുടുംബത്തിന് കൈവശം വെയ്ക്കാന്‍ പാടില്ലെന്നാണ് ഭൂപരിഷ്‌കരണ നിയമത്തിലെ സുപ്രധാന നിര്‍ദേശം. ഇത് അട്ടിമറിക്കപ്പെടുകയാണ്. എജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടന്‍ തുടര്‍നടപടി കൈക്കൊണ്ടേക്കും. 212 പേരുടെയും ഭൂമി ഇടപാടുകളെപ്പറ്റി സമഗ്ര അന്വേഷണമുണ്ടാകാണ് സാധ്യത.