NationalNews

വനിതായാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം അംഗീകരിച്ച് ഇന്‍ഡിഗോ, യാത്രനിരക്കിലും വന്‍ ഇളവ്; വിശദാംശങ്ങളിങ്ങനെ

മുംബൈ:നിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയുന്നതിനുള്ള  സൗകര്യവുമായി ഇൻഡിഗോ. വെബ് ചെക്ക്-ഇൻ വേളയിൽ   മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇതിലൂടെ സാധിക്കും.

സ്ത്രീകൾക്ക് കൂടുതൽ   സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനാണ് ഈ സംവിധാനമെന്ന്  ഇൻഡിഗോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും വിമാന കമ്പനി വ്യക്തമാക്കി.

സ്ത്രീ യാത്രികർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന്  ഇൻഡിഗോ അറിയിച്ചു. 

തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി. നിലവിൽ  ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമേയുള്ളൂ. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. നാലാം പാദത്തിൽ   കമ്പനിയുടെ ഏകീകൃത ലാഭം 1,895 കോടി രൂപയാണ്. 2023 മാർച്ചിൽ കമ്പനി നേടിയ 919 കോടി രൂപയേക്കാൾ 100 ശതമാനം കൂടുതലാണിത്.

ഇതിനിടെ , ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 1,199 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഇന്ന് മുതൽ മെയ് 31 വരെയാണ് വിൽപ്പന . ജൂലൈ 01 നും സെപ്റ്റംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക .

IndiGo has provided the facility for women passengers to know in advance whether the seat next to them is a man or a woman

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker