News

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍! മീറ്ററുകള്‍ മാത്രം അകലം; അത്യന്തം അപകടകരം

ബംഗളൂരു: ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് നേര്‍ക്കുനേര്‍. അപകടകരമായ രീതിയിലാണ് ഇവ നേര്‍ക്കുനേര്‍ വന്നിരിക്കുന്നത്. 2018 ജനുവരിയില്‍ ഇന്ത്യ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ്-വി ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മീറ്ററുകള്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇരു രാജ്യങ്ങളിലെയും ബഹിരാകശ ഏജന്‍സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

റഷ്യന്‍ ബഹികാരാശ ഏന്‍ജിസായ റോസ്‌കോസ്മോസ് വെള്ളിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ട്ടോസാറ്റ് 2എഫ് അപകടകരമായ രീതിയില്‍ കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്ന് റോസ്‌കോസ്മോസ് പറയുന്നു. 224 മീറ്റര്‍ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും റോസ്‌കോസ്മോസ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ നാല് ദിവസമായി ഉപഗ്രഹം നിരീക്ഷിച്ചു വരികയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. റഷ്യന്‍ ഉപഗ്രഹത്തില്‍ നിന്ന് 420 മീറ്റര്‍ അകലെയാണ് കാര്‍ട്ടോസാറ്റ് ഉള്ളത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ താഴ്ന്ന ഭ്രമണ പഥത്തിലൂടെ ഒരെപോലെ ഉപഗ്രഹങ്ങള്‍ കടന്നു പോകുമ്‌ബോള്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ സാഹചര്യം ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിക്കുകയാണ് പതിവ്. അടുത്തിടെ ഒരു സ്പെയിന്‍ ഉപഗ്രഹവുമായും സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും ഇത് പരിഹരിച്ചു. ഇത്തരം കാര്യങ്ങള്‍ സാധാരണ പരസ്യപ്പെടുത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker