
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ എത്തിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് കുതിച്ച് ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ പൗരന്‍. വരാനിരിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 4 ന്റെ ഭാഗമാകാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ടെസ്റ്റ് പൈലറ്റായ ശുഭാംശു ശുക്ല ആണ് ഒരുക്കം നടത്തുന്നത്.
ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിലെത്തിയത്. സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ് പേടകത്തില്‍ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തിലാണ് ശുഭാന്‍ഷു ശുക്ല യാത്ര തിരിക്കുക.
ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1984 ല്‍ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 ദൗത്യത്തില്‍ യാത്ര ചെയ്ത രാകേഷ് ശര്‍മയാണ് ഇന്ത്യന്‍ പൗരനായ ആദ്യ ബഹിരാകാശ സഞ്ചാരി.
ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്സിയം-4 ദൗത്യം ഈ വര്‍ഷമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദേശം 14 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യത്തില്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് പുറമേ ബഹിരാകാശയാത്രികരുടെ മറ്റൊരു സംഘവും ഉള്‍പ്പെടും.
ഇന്ത്യന്‍ വ്യോമസേനയില്‍ ടെസ്റ്റ് പൈലറ്റും ഇന്ത്യയുടെ ഗഗന്‍യാന്‍ പ്രോഗ്രാമിന്റെ ഭാഗവുമായ ശുക്ലയെ കൂടാതെ, മുന്‍ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സി ബഹിരാകാശയാത്രികരായ സാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരും സംഘത്തിലുണ്ട്.
നാസയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ബഹിരാകാശ യാത്രയില്‍ സ്വകാര്യ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് കൂടിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കുക എന്നതാണ് ആക്‌സിയം സ്‌പേസ് ലക്ഷ്യമിടുന്നത്.
നാസയുടെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഈ വര്‍ഷം ഉടന്‍തന്നെ സ്‌പേസ് എക്സ് ഡ്രാഗണ്‍ പേടകം ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ദൗത്യസംഘവുമായി കുതിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 ദിവസം നീളുന്നതാണ് ആക്‌സിയോം മിഷന്‍ 4.
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടപ്പാക്കുന്ന ദൗത്യങ്ങളുടെ ഭാഗമാണ് ആക്‌സിയോം മിഷന്‍ 4ലെ ഇന്ത്യന്‍ പങ്കാളിത്തം. ശുഭാംശു ശുക്ലയ്ക്ക് പുറമേ, നാസയുടെ പെഗ്ഗി വിറ്റ്‌സന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാവോസ് ഉസ്‌നാന്‍സ്‌കി, പോളണ്ടില്‍ നിന്നുള്ള വിസ്‌നിയേവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് മറ്റ് അംഗങ്ങള്‍. പെഗ്ഗി വിറ്റ്‌സന്‍ ആണ് മിഷന്‍ കമാന്‍ഡര്‍. ശുഭാംശു ശുക്ല മിഷന്‍ പൈലറ്റാകും. അന്താരാഷ്ട്ര ബരിഹാരാകാശ നിലയത്തില്‍ എത്തുന്ന സംഘം വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഏര്‍പ്പെടും.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യന്‍ ദൗത്യമായ ഗഗന്യാന്‍ പ്രോഗ്രാമിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ യാത്രികരില്‍ ഒരാള്‍ കൂടിയാണ് ശുഭാംശു ശുക്ല. ആക്‌സിയോം മിഷന്‍ 4ന്റെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാകും ഐഎസ്ആര്‍ഒ ഗഗന്യാന്‍ പ്രോഗ്രാം നടപ്പിലാക്കുക. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശുഭാംശു ശുക്ല 2006 ജൂണ്‍ 17നാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഫൈറ്റര്‍ സ്ട്രീമിന്റെ ഭാഗമായത്.
ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയായ ഗഗന്‍യാന്‍ ഇസ്രൊയുടെയും രാജ്യത്തിന്റെയും സ്വപ്ന ദൗത്യമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നാല് പേരാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ടീമംഗങ്ങള്‍. ഗഗന്‍യാന്‍ ദൗത്യത്തിന് മുമ്പ് ഈ സംഘത്തിലെ ഇളമുറക്കാരന്‍ ശുഭാന്‍ഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകും. അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്‌സിയം സ്‌പേസുമായി സഹകരിച്ചാണ് ശുഭാന്‍ഷുവിന്റെ ബഹിരാകാശ യാത്ര.
സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ദൗത്യ സംഘം ഇപ്പോള്‍ തിരിച്ചുവന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ശ്രേണിയില്‍പ്പെട്ട പേടകത്തില്‍ തന്നെയാണ് ആക്‌സിയം ദൗത്യത്തില്‍ ശുഭാന്‍ശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. 2025 ജൂണിനകം ഈ ദൗത്യം നടക്കും.