KeralaNews

ആറ് മാസത്തിനിടെ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 പേരെ

ന്യൂഡൽഹി : മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 ഭീകരവാദികളെയെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി ലോകസഭയ്ക്ക് നൽകിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീകരവാദം ഏറ്റവും രൂക്ഷമായിരിക്കുന്നത് ജമ്മു കാശ്മീരിലാണെന്നും ഇന്ത്യൻ അതിർത്തിക്ക് അപ്പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയും സഹായങ്ങളും മൂലമാണ് കഴിഞ്ഞ 30 വർഷങ്ങളായി ഭീകരവാദം വളർച്ച പ്രാപിച്ചതെന്നും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ‘പൂജ്യം സഹിഷ്ണുത’ എന്ന നയമാണ് ഇന്ത്യൻ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ഭീകരവാദികളെ അമർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സുരക്ഷാ സേനകൾ ഏറ്റവും ഫലപ്രദമായ, നിരന്തരമുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 138 ഭീകരരെ ഇന്ത്യൻ സേനാ വിഭാഗങ്ങൾ വധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ജമ്മു കാശ്മീരിൽ ഉണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങൾ, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലുകൾ എന്നിവയിലൂടെ 50 ഇന്ത്യൻ സൈനികർ വീരമൃത്യുവടഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ അതിർത്തിക്കപ്പുറത്തുനിന്നും ഭീകരരുടെ 176 കടന്നുകയറ്റ ശ്രമങ്ങൾ ഓഗസ്റ്റ് 2019 മുതൽ ജൂലായ് 2020 വരെ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ 111 ശ്രമങ്ങളിൽ ഇന്ത്യൻ അതിർത്തി കടന്ന് ഭീകരർ രാജ്യത്തേക്ക് എത്തിയിരുന്നുവെന്നും ജി. കിഷൻ റെഡ്ഢിപറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker