ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഒന്നിലധികം ഇടങ്ങളില്‍ ചൈന അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് ഇന്ത്യ പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. അതിനു പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങളും നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. പാങ്കോങ്‌സോ തടാകത്തിന്റെ തെക്കന്‍ തീരത്തെ കുന്നുകളില്‍ സൈനിക വിന്യാസം പൂര്‍ത്തിയായിരുന്നു.
നിലവില്‍ തടാകത്തിന്റെ വടക്കന്‍ തീരമായ ഫിങ്കര്‍ 4 ഉം സൈനിക നിയന്ത്രണത്തിലായിരിക്കുകയാണ്. ഫിംഗര്‍ 4നും 8നും ഇടയില്‍ ചൈനക്ക് ആധിപത്യമുണ്ട്. പ്രശ്‌നപരിഹാരത്തിനായി ബ്രിഗേഡ് കമാന്‍ണ്ടര്‍തല ചര്‍ച്ച 3 ദിവസം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായില്ല. നിയന്ത്രണ രേഖ കടന്ന് നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു പറയുകയാണ്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിന് മോസ്‌കോയില്‍ എത്തിയെങ്കിലും ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തില്ല. ഇതേ സമ്മേളത്തിനായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ എത്തുമ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയേക്കും.