24.5 C
Kottayam
Saturday, October 26, 2024

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 2 പുതുമുഖങ്ങള്‍; സഞ്ജു ടീമില്‍

Must read

മുംബൈ: അടുത്തമാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി. എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ രമണ്‍ദീപ് സിംഗും വിജയ്‌കുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയെയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ടീമിലെ ഓപ്പണര്‍മാര്‍.

പേസ് ഓള്‍ റൗണ്ടറായാണ് രമണ്‍ദീപ് സിംഗ് ടീമിലെത്തിയത്. പേസറായ വിജയ്കുമാര്‍ വൈശാഖിനൊപ്പം ആവേശ് ഖാനും യാഷ് ദയാലും അര്‍ഷ്ദീപ് സിംഗും പേസര്‍മാരായി ടീമിലുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ച മായങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തില്ലെന്നതും ശ്രദ്ധേയമായി.

റിയാന്‍ പരാഗിനെ ചുമലിലേറ്റ പരിക്കുമൂലമാണ് പരിഗണിക്കാതിരുന്നതെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. റിയാന്‍ പരാഗ് ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.അടുത്ത മാസം എട്ടിന് ഡര്‍ബനിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുൽമാർഗ് ഭീകരാക്രമണം; പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള...

സ്കൂള്‍ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി നാലു മാസത്തിനു ശേഷം പൊലീസ് പിടിയിലായി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. സ്കൂള്‍ വിട്ട്...

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി....

പോക്സോ കേസ് : യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം : പോക്സോ കേസില്‍ യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ്...

ഏതോ നാട്ടിൽ ആർക്കോവേണ്ടി യുദ്ധം ചെയ്ത് ജീവിതം ഹോമിയ്ക്കുന്നവര്‍; ചെയ്യുന്നു;അമേരിക്കന്‍ സൈനികരെ പരിഹസിച്ച് മിയ ഖലീഫ

ദുബായ്‌:ആരുടെയോ രാജ്യത്ത് ആര്‍ക്കോ വേണ്ടി ജോലിചെയ്ത് ജീവിതം പാഴാക്കുന്നവരാണ് യു.എസ്. പട്ടാളക്കാരെന്ന് പരിഹസിച്ച് മിയ ഖലീഫ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിയ പട്ടാളക്കാരെ പരിഹസിക്കുന്നത്. കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്തുനിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാര്‍ക്ക്...

Popular this week