ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ കോണ്‍ഗ്രസ്,ബി.ജെ.പി നടത്തുന്നത് കാവിവത്കരണത്തിനുള്ള ശ്രമം
മുംബൈ: ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി ധരിച്ച് മത്സരിയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.മഹാരാഷ്ട്ര നിയമസഭയിലാണ് കോണ്‍ഗ്രസ്-എസ്.പി എം,എല്‍എമാര്‍ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ രംഗത്തെത്തിയത്.
ബി.ജെ.പി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ശ്രമിയ്ക്കുന്ന കാവിവത്ക്കരണത്തിന്റെ ഭാഗമാണ് ഓറഞ്ച് ജഴ്‌സിയെന്നാണ് വിമര്‍ശനം.
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വികാരമായ ക്രിക്കറ്റിനെയുപയോഗിച്ച കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ നസീം ഖാന്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കാവി രാഷ്ട്രീയമാണ് കളിക്കുന്നത്.
രാജ്യത്തിന്റെ ദേശീയ പാതക ത്രിവര്‍ണനിറമുള്ളതാണ്. ഇത് രൂപകല്‍പ്പന ചെയ്തത് മുസ്ലിം വ്യക്തിയും.ത്രിവര്‍ണത്തില്‍ വേറെ നിറങ്ങളുമുണ്ട്.എന്തുകൊണ്ട് ഓറഞ്ച് മാത്രം തെരഞ്ഞെടുത്തു.ത്രിവര്‍ണ്ണ നിറത്തിലുള്ള ജഴ്സി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് എസ്.പി എം.എല്‍.എ അബു ആസിം ആസ്മി പറഞ്ഞു.
ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന ആതിഥേയ രാജ്യമൊഴിച്ചുള്ളവര്‍ക്ക് സ്ഥിരം ജഴ്‌സിയ്ക്ക് പകരം മറ്റൊരു ജഴ്‌സി കൂടി കരുതണമെന്ന് നിര്‍ദ്ദേശമുണ്ട്. കളിയില്‍ പങ്കെടുക്കുന്ന രണ്ടു ടീമുകള്‍ക്കും ഒരേ നിറത്തിലുള്ള ജഴ്‌സിയാണെങ്കില്‍ മാറ്റം വരുത്താനാണിത്.നിലവില്‍ ഇംഗ്ലണ്ടിന്റെ ജഴ്‌സിയുടെ നിറം നീലയാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഓറഞ്ചിലാവും കളത്തിലിറങ്ങുക.