ഇന്ത്യയ്ക്ക് തോൽവി, ലോക കപ്പ് സെമിയിൽ തോറ്റ് നാണംകെട്ട് മടക്കം
മാഞ്ചസ്റ്റർ: മഴ മൂലം രണ്ടാം ദിനത്തിലേക്ക് മാറ്റി വെച്ച കളിയിലും ഇന്ത്യയ്ക്ക് കരകയറാനായില്ല. ന്യൂസിലാൻഡിന്റെ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 റൺസിന് കീഴടങ്ങി.
തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞ് തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയോടൊപ്പം ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തിയ രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലന്‍ഡ് ഫെെനലിലെത്തുന്ന ആദ്യ ടീമായി. കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു.
താരതമ്യേന ചെറിയ വിജയലക്ഷ്യമായ 240 റണ്‍സ് മുന്നിൽക്കണ്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ തുടക്കത്തിലെ ഞെട്ടി ന്യൂസിലന്‍ഡ് തുടങ്ങിയത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ വീഴ്ത്തി കിവികള്‍ തിരിച്ചടി തുടങ്ങി