FootballHome-bannerSports

ഫുട്ബോൾ: ഇന്ത്യയ്ക്ക് അട്ടിമറി തോൽവി, താജിക്കിസ്ഥാൻ തോൽപ്പിച്ചത് 4-2ന്

അഹമ്മദാബാദ് :ഇൻറർ കോണ്ടിനെന്റ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് താജിക്കിസ്ഥാൻ-ഇന്ത്യയെ അട്ടിമറിച്ചു. ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകളും നേടിയത് ക്യാപ്ടൻ സുനിൽ ഛേത്രിയാണ്. നാലാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഛേത്രി വലയിലെത്തിച്ചു. രണ്ടാംപകുതിയിൽ ഇന്ത്യൻ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ തകർന്നു. താജിക്കിസ്ഥാൻ ഈ സമയത്താണ് നാല് ഗോളുകളും നേടിയത് ലോകറാങ്കിങ്ങിൽ 120 സ്ഥാനത്താണ് താജിക്കിസ്ഥാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker