NewsOtherSports

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; ആർച്ചറി റാങ്കിങ് റൗണ്ടിൽ വനിതാ ടീം 4–ാമത്, നേരിട്ട് ക്വാർട്ടറിൽ

പാരിസ്∙ ഒളിംപിക് വേദിയിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഈയിനത്തിലെ മെഡൽ ജേതാക്കളെയും അന്നറിയാം.

വനിതാ വിഭാഗത്തിൽ മൂന്നു പേരാണ് ഇന്ത്യയ്ക്കായി മത്സരത്തിന് ഇറങ്ങിയത്. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.

ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി 11–ാം സ്ഥാനത്തെത്തി. ഭജൻ കൗർ 659 പോയിന്റുമായി 22–ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23–ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തിൽ ആറാമതായതോടെ ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ കടന്നു.

അതേസമയം, ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുെട എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker